Tue, 21 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Villagers Overcome

Palakkad

ജ​ൽ​ജീ​വ​ൻ മി​ഷ​നെ​യും ക​ല​ങ്ങി​യ വെ​ള്ള​ത്തെ​യും പ​ഴി​ച്ച് നാ​ട്ടു​കാ​ർ

കൊ​ല്ല​ങ്കോ​ട്: മു​ത​ല​മ​ട പ​ഞ്ചാ​യ​ത്തി​ൽ കു​ടി​വെ​ള്ള പ്ര​തി​സ​ന്ധി തു​ട​രു​ന്നു. പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ൽ അ​ഞ്ച് ഡാ​മു​ക​ളു​ണ്ടാ​യി​ട്ടും ഇ​താ​ണ് അ​വ​സ്ഥ.

ലോ​റി​ക​ളി​ൽ കു​ടി​വെ​ള്ള​മെ​ത്തി​ച്ച് പ​ഞ്ചാ​യ​ത്ത​ധി​കൃ​ത​ർ ശ്ര​മം തു​ട​രു​ന്നു​ണ്ടെ​ങ്കി​ലും അ​പ​ര്യാ​പ്ത​മാ​ണെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​ക്ഷേ​പം.

ജ​ൽ​ജീ​വ​ൻ​മി​ഷ​ൻ പ​ദ്ധ​തി ഫ​ല​പ്ര​ദ​മ​ല്ലാ​ത്ത​തും വി​ത​ര​ണം ചെ​യ്യു​ന്ന വെ​ള്ള​ത്തി​ലെ നി​റ​വ്യ​ത്യാ​സ​വു​മെ​ല്ലാം ജ​ന​ങ്ങ​ൾ​ക്കി​ട​യി​ൽ ച​ർ​ച്ച​യാ​കു​ന്നു​ണ്ട്.

ഭൂ​ഗ​ർ​ഭ​ജ​ലം താ​ഴ്ന്നു​പോ​യ​തി​നാ​ൽ മീ​ങ്ക​ര കു​ടി​വെ​ള​ള പ​ദ്ധ​തി​യി​ലെ​യും പ്ര​ദേ​ശി​ക ജ​ല​നി​ധി പ​ദ്ധ​തി​ക​ളി​ലെ​യും കു​ഴ​ൽ കി​ണ​റു​ക​ളി​ൽ​നി​ന്നും പ​മ്പു​ചെ​യ്യു​ന്ന വെ​ള്ള​ത്തി​നു നി​റ​വ്യ​ത്യാ​സ​മു​ണ്ട്.

ഇ​തു കു​ടി​ക്കാ​ൻ പ​റ്റി​ല്ലെ​ന്നാ​ണ് നാ​ട്ടു​കാ​ർ പ​റ​യു​ന്ന​ത്. ആ​ദി​വാ​സി​മേ​ഖ​ല​യാ​യ തേ​ക്ക​ടി​യി​ലും കു​ടി​വെ​ള്ള​ക്ഷാ​മം അ​തി​രൂ​ക്ഷ​മാ​യി തു​ട​രു​ക​യാ​ണ്.

പ​ഞ്ചാ​യ​ത്തി​ലെ മീ​ങ്ക​ര കു​ടി​വെ​ള്ള പ​ദ്ധ​തി​യും ചെ​മ്മ​ണാം​തോ​ട് ചെ​മ്മ​ണാം​പ​തി തു​ട​ങ്ങി​യി​ട​ങ്ങ​ളി​ലു​ള്ള ജ​ൽ​ജി​വ​ൻ​മി​ഷ​ൻ പ​ദ്ധ​തി​യും പ​ഞ്ചാ​യ​ത്തി​ൽ പൂ​ർ​ത്തി​യാ​യി​ട്ടി​ല്ല.
പ​ത്തി​ച്ചി​റ, മേ​പ്പാ​ടം, കാ​ടം​കു​റി​ശി, പ​രി​വ​ക്കു​ളം, നീ​ളി​പ്പാ​റ, ചെ​മ്മ​ണാം​തോ​ട്, തേ​ക്ക​ടി, ഗോ​വി​ന്ദാ​പു​രം, ചു​ടു​ക്കാ​ട്ട​വാ​ര, തു​ട​ങ്ങി​യി​ട​ങ്ങ​ളി​ൽ കു​ടി​വെ​ള്ള ക​ണ​ക്്ഷ​നു​ക​ൾ നാ​ളി​തു​വ​രെ​യാ​യി എ​ത്തി​യി​ട്ടി​ല്ല.

ജ​ൽ ജീ​വ​ൻ മി​ഷ​ൻ പ​ദ്ധ​തി​ക​ൾ പാ​തി​വ​ഴി​യി​ൽ നി​ല​ച്ചി​രി​ക്കു​ക​യാ​ണ്.
മു​ത​ല​മ​ട​യി​ലെ കു​ടി​വെ​ള്ള പ്ര​തി​സ​ന്ധി​ക്കു പ​രി​ഹാ​ര​മു​ണ്ടാ​ക്കാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് വാ​ട്ട​ർ അ​ഥോ​റി​റ്റി.

പ​മ്പു​ചെ​യ്യു​ന്ന സ​മ​യം കൂ​ട്ടി​യും വെ​ള്ള​ത്തി​ന്‍റെ ആ​വ​ശ്യം കൂ​ടു​ത​ലു​ള്ള ഇ​ട​ങ്ങ​ളി​ൽ വെ​ള്ള​ത്തി​ന്‍റെ ഗ​തി നി​യ​ന്ത്രി​ച്ചും കൂ​ടു​ത​ൽ വെ​ള​ള​മെ​ത്തി​ക്കാ​നാ​ണ് അ​ഥോ​റി​റ്റി​യു​ടെ തീ​രു​മാ​നം.

Latest News

Corehub Up